Advertisement

ഐ ഫോണ്‍ വിവാദത്തില്‍ നിന്ന് പ്രതിപക്ഷ നേതാവിന് ഒഴിഞ്ഞു മാറാനാകില്ല: കോടിയേരി ബാലകൃഷ്ണന്‍

October 2, 2020
Google News 1 minute Read

ഐ ഫോണ്‍ വിവാദത്തില്‍ നിന്ന് പ്രതിപക്ഷ നേതാവിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാരിതോഷികം സ്വീകരിച്ചുവെന്നാരോപിച്ച് കെ. ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട ചെന്നിത്തലയ്ക്ക്, കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് ബോധ്യമായെന്നും കോടിയേരി പരിഹസിച്ചു. ഐഫോണ്‍ സ്വീകരിച്ചതിലൂടെ രമേശ് ചെന്നിത്തല പ്രോട്ടോകോള്‍ ലംഘിച്ചു. പ്രോട്ടോകോള്‍ ലംഘനത്തിന്റെ പേരില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെങ്കില്‍ അത് ചെന്നിത്തലയ്ക്കും ബാധകമല്ലേയെന്നും കോടിയേരി ചോദിച്ചു.

മകനിലേക്ക് അന്വേഷണം നീളുന്നതിന്റെ വേവലാതിയാണ് കോടിയേരിക്കെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. ആരോപണത്തിന് പിന്നിലെ സൂത്രധാരനെ മനസിലായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, ഐ ഫോണ്‍ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് രമേശ് ചെന്നിത്തല. ഐഎംഇഐ നമ്പര്‍ പരിശോധിച്ച്, ആരാണ് ഇപ്പോള്‍ ഫോണുപയോഗിക്കുന്നതെന്ന് കണ്ടെത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ഫോണ്‍ കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച ചെന്നിത്തല, സന്തോഷ് ഈപ്പനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

Story Highlights iphone controversy kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here