എം എം ഹസൻ യുഡിഎഫ് കൺവീനർ

എം എം ഹസൻ യുഡിഎഫ് കൺവീനറാകും. ഹസനെ യുഡിഎഫ് കൺവീനറായി പ്രഖ്യാപിച്ചു. ബെന്നി ബഹനാൻ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. സെപ്റ്റംബർ 27നാണ് ബെന്നി ബഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ചത്.

പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബെന്നി ബഹനാൻ കൺവീനർ സ്ഥാനം ഒഴിയണമെന്ന ആവശ്യം കോൺഗ്രസിൽ ഉയർന്നിരുന്നു. ബെന്നി ബഹനാൻ പാർലമെന്റ് അംഗമായി വിജയിച്ചതിനാൽ കൺവീനർ സ്ഥാനത്ത് എം.എം ഹസൻ വരട്ടേയെന്ന നിർദ്ദേശം എ ഗ്രൂപ്പ് നേതാക്കളാണ് മുന്നോട്ടു വച്ചത്. ഇതനിടെ ബെന്നി ബഹനാൻ ഐ ഗ്രൂപ്പുമായി അടുക്കുന്നെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് ബെന്നി ബഹനാൻ രാജി പ്രഖ്യാപിച്ചത്.

Story Highlights UDF convener, M M Hassan, Benny Behnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top