തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം പന്ത്രണ്ടായിരം കടന്നു; ഇന്ന് 1096 പേര്‍ക്ക് രോഗം

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം പന്ത്രണ്ടായിരം കടന്നു. 1096 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 956 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.

ജില്ലയില്‍ 27 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. നാല് മരണവും ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 357 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 12223 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയില്‍ ചികിത്സയിലുള്ളത്.

Story Highlights number of covid patients has crossed 12,000 in trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top