കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ എറണാകുളം ജില്ലയിൽ നാളെ മുതൽ പരിശോധന ശക്തമാക്കാൻ പൊലീസ്

എറണാകുളം ജില്ലയിൽ കൊവിഡ് സ്ഥിതിഗതികൾ അതീവ രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശോധന നടത്താൻ പൊലീസ്. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുവാൻ നാളെ മുതൽ സ്വകാര്യ- കെഎസ്ആർടിസി ബസുകളിലടക്കം പരിശോധന നടത്തുമെന്ന് എറണാകുളം റൂറൽ എസ് പി.കെ കാർത്തിക് പറഞ്ഞു.

നിയമം ലംഘിക്കുന്ന ബസുടമകൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും വിവിധ വകുപ്പുകൾ ചുമത്തി
കേസെടുക്കുമെന്നും എസ്.പി വ്യക്തമാക്കി.
എറണാകുളം മാർക്കറ്റ് അടച്ച സാഹചര്യത്തിൽ ജില്ലയിലെ മറ്റ് മാർക്കറ്റുകളിൽ രോഗം വ്യാപിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പൊലീസിന്റെ കർശന നടപടി. മാർക്കറ്റുകളിലും ഹാർബറുകളിലും ആൾകൂട്ടമനുവദിക്കില്ലെന്നും എസ്.പി കാർത്തിക് പറഞ്ഞു.

Story Highlights Police to intensify inspections in Ernakulam district from tomorrow to assess covid situation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top