സംസ്ഥാനത്ത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പരീക്ഷകൾ നടക്കുമെന്ന് പിഎസ്‌സി

സംസ്ഥാനത്ത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പരീക്ഷകൾ നടക്കുമെന്ന് പിഎസ്‌സി. എന്നാൽ, ഉദ്യോഗാർത്ഥികൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും പിഎസ്‌സി നിർദേശിച്ചു. നാളെ മുതൽ സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണം നിലവിൽ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പിഎസ്‌സിയുടെ നിർദേശം.

നാളെ മുതൽ ഈ മാസം 31 വരെയാകും പുതിയ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് നിലവിൽ വരുന്നത്. പാർക്കിലും ബീച്ചിലും അടക്കം കർശന നിയന്ത്രണം നടപ്പാക്കുമെന്നും പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടരുതെന്നും ഡിജിപി പറഞ്ഞു. മാത്രമല്ല, കടകളിൽ സാമൂഹിക അകലം പാലിക്കണം. ജനങ്ങൾ സ്ഥിതി മനസിലാക്കി സഹകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

Story Highlights The PSC said that the examinations will be held in the state as scheduled

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top