Advertisement

ഹത്‌റാസിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞ് പൊലീസ്; ഡെറിക് ഒബ്രയാനെ നിലത്ത് തള്ളിയിട്ടു

October 2, 2020
2 minutes Read

ഉത്തർപ്രദേശിലെ ഹത്‌റാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണാൻ ശ്രമിച്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞ് പൊലീസ്. തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രയാനെ പൊലീസ് തള്ളിയിട്ടു. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് സംഭവം.

തൃണമൂൽ എംപി പ്രതിമ മണ്ടലിനോട് പൊലീസുകാർ അപമര്യാദയായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ട ഡെറിക് ഒബ്രയാൻ ഇടപെട്ടു. ഇത് വാക്കേറ്റത്തിന് ഇടയാകുകയും ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു. പൊലീസ് ഒബ്രയാനെ നിലത്തേയ്ക്ക് തളളിയിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

Read Also :മാധ്യമങ്ങളോട് പ്രതികരിക്കവെ മാസ്‌ക് വലിച്ചൂരി പൊലീസ്; ഭയന്നോടി ഹത്‌റാസ് പെൺകുട്ടിയുടെ ബന്ധു

ഗ്രാമത്തിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന് പ്രതിമ മണ്ടൽ ഉൾപ്പെടെയുളള തൃണമൂൽ കോൺഗ്രസ് നേതാക്കൾ പൊലീസിനോട് അഭ്യർത്ഥിച്ചു. കുറഞ്ഞ പക്ഷം സ്ത്രീകളെയെങ്കിലും പോകാൻ അനുവദിക്കണമെന്ന് ഡെറിക് ഒബ്രയാൻ ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് ഇത് അനുവദിച്ചില്ല.
വനിതാ പൊലീസുകാർ തങ്ങളുടെ ബ്ലൗസിൽ പിടിച്ചുവലിക്കുകയും പ്രതിമ മണ്ടലിനെ ലാത്തിചാർജ് ചെയ്തതായും തൃണമൂൽ കോൺഗ്രസ് നേതാവ് മമ്മത താക്കൂർ ആരോപിച്ചു.

Story Highlights Hathras rape case, Uttar pradesh, Derek O’Brien 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top