‘ഐഫോൺ സ്വീകരിച്ചവരിൽ ഒരാൾ അഡീഷണൽ ചീഫ് പ്രോട്ടോകോൾ ഓഫീസർ’: രമേശ് ചെന്നിത്തല

യു.എ.ഇ കോൺസുലേറ്റിൽ നിന്ന് ഐഫോൺ സമ്മാനമായി സ്വീകരിച്ചവരിൽ ഒരാൾ അഡീഷണൽ ചീഫ് പ്രോട്ടോകോൾ ഓഫീസർ എ.പി. രാജീവനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ സ്റ്റാഫ് അംഗം ഹബീബിന് വാച്ച് ലഭിച്ചതായും ചെന്നിത്തല പറഞ്ഞു.

യു.എ.ഇ കോൺസുലേറ്റിന്റെ ഉപഹാരമായി ഐഫോൺ വാങ്ങിയിട്ടില്ലെന്ന് ആവർത്തിച്ച രമേശ് ചെന്നിത്തല, യു.എ.ഇ ദേശീയ ദിനാചരണ ദിനമായ കഴിഞ്ഞ ഡിസംബർ രണ്ടിന് നടന്ന ചടങ്ങിൽ ഫോൺ കൈപ്പറ്റിയ മൂന്നുപേരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ചടങ്ങുമായി ബന്ധപ്പെട്ട് താൻ ശേഖരിച്ച വിവരങ്ങളും പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തി.

മുഖ്യമന്ത്രിയും പങ്കെടുക്കേണ്ട ചടങ്ങായിരുന്നു. പ്രോട്ടോകോൾ ഓഫീസർ അടക്കമുള്ളവർ പരിപാടിയിൽ ഉണ്ടായിരുന്നു. അത്തരമൊരു ചടങ്ങിൽ പങ്കെടുത്തത് പ്രോട്ടോകോൾ ലംഘനമാണെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

അതിനിടെ, ഐഎംഇഐ നമ്പർ പരിശോധിച്ചു ഫോൺ കണ്ടെത്തണമെന്ന രമേശ് ചെന്നിത്തലയുടെ പരാതിയിൽ പൊലീസ് നിയമോപദേശം തേടി. മൊബൈൽ കണ്ടെത്താൻ ക്രൈം കേസെടുക്കണമോ എന്നത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. മൊബൈൽ കണ്ടെത്താൻ കേസെടുക്കണമെന്ന് മൊബൈൽ കമ്പനികൾ അറിയിച്ച പശ്ചാത്തലത്തിൽക്കൂടിയാണ് നടപടി.

Story Highlights Ramesh chennithala, I Phone, UAE consulate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top