സുശാന്തിന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളി എയിംസ് മെഡിക്കൽ ബോർഡ്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളി ഡൽഹി എയിംസിലെ മെഡിക്കൽ ബോർഡ്. സുശാന്തിന്റേത് തൂങ്ങി മരണമാണെന്ന് മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ. സുധീർ ഗുപ്ത അറിയിച്ചു.

സുശാന്തിന്റെ മരണത്തിലെ മെഡിക്കൽ വശങ്ങൾ പരിശോധിക്കുന്നതിനായാണ് ആറംഗ ഫോറൻസിക് വിദഗ്ധർ ഉൾപ്പെട്ട മെഡിക്കൽ ബോർഡിനെ രൂപീകരിച്ചത്. സുശാന്തിന്റെ മരണത്തിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് മെഡിക്കൽ ബോർഡ് സിബിഐയെ അറിയിച്ചു. തൂങ്ങിയതിന്റേതല്ലാതെ മറ്റ് മുറിവുകൾ ശരീരത്തിലില്ലെന്നും ഡോ. സുധീർ ഗുപ്ത വ്യക്തമാക്കി.

Story Highlights Sushant singh rajput, AIIMS

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top