കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 342 പേര്‍ക്ക്

കോട്ടയം ജില്ലയില്‍ ഇന്ന് 342 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 332 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. നാല് ആരോഗ്യപ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും ഇന്ന് രോഗബാധിതരായി.
ജില്ലയില്‍ ഇന്ന് 208 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4825 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 11822 പേര്‍ രോഗബാധിതരായി. 6982 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20966 പേരാണ് ക്വാറന്റീനില്‍ കഴിയുന്നത്.
രോഗബാധിതരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക് ഇങ്ങനെ: കാഞ്ഞിരപ്പള്ളി-34, കോട്ടയം-27, വാകത്താനം-22, ചങ്ങനാശേരി-16, അയര്‍ക്കുന്നം-14, പൂഞ്ഞാര്‍-12, അയ്മനം,ഈരാറ്റുപേട്ട,മാടപ്പള്ളി,പനച്ചിക്കാട്-11,
മാഞ്ഞൂര്‍,തിരുവാര്‍പ്പ്-10, ഏറ്റുമാനൂര്‍ -9, പായിപ്പാട്-7, കങ്ങഴ, മറവന്തുരുത്ത്, പുതുപ്പള്ളി-6 വീതം, അതിരമ്പുഴ, കടനാട്, കുമരകം, കുറിച്ചി, ആര്‍പ്പൂക്കര -5 വീതം, ചെമ്പ്, ചിറക്കടവ്, പാലാ, ടിവി പുരം, വാഴപ്പള്ളി- 4വീതം, കറുകച്ചാല്‍, മണര്‍കാട്, മണിമല, മുളക്കുളം, തലപ്പലം, തലയാഴം, തലയോലപ്പറമ്പ്, തൃക്കൊടിത്താനം, വൈക്കം, വാഴൂര്‍, വിജയപുരം-3 വീതം, ഭരണങ്ങാനം, രാമപുരം, തിടനാട്, ഉദയനാപുരം, വെള്ളൂര്‍, കിടങ്ങൂര്‍-2 വീതം, എലിക്കുളം, എരുമേലി, കാണക്കാരി, കരൂര്‍, കോരുത്തോട്, കൊഴുവനാല്‍, മരങ്ങാട്ടുപിള്ളി, മീനച്ചില്‍, മൂന്നിലവ്, മുണ്ടക്കയം, മുത്തോലി, പള്ളിക്കത്തോട്, പാമ്പാടി, പാറത്തോട്, വെച്ചൂര്‍-1 വീതം
Story Highlights – covid confirmed 342 people In Kottayam district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here