Advertisement

‘ലൈഫ് മിഷനിൽ സിബിഐ അന്വേഷണത്തിനെതിരെയുള്ള സർക്കാർ നിലപാട് സർക്കാർ ഉത്തരവിന് വിരുദ്ധം’; പ്രതിപക്ഷ നേതാവ്

October 3, 2020
Google News 2 minutes Read

എഫ്‌സിആർഎ ചട്ടലംഘനമുണ്ടായാൽ സിബിഐ അന്വേഷണമാകാമെന്ന സംസ്ഥാന സർക്കാറിന്റെ തന്നെ ഉത്തരവിന് വിരുദ്ധമാണ് ലൈഫ് മിഷനിൽ സർക്കാർ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം ഉത്തരവിനെതിരെ പടപൊരുതേണ്ട ഗതികേടിലാണ് സംസ്ഥാന സർക്കാർ. നാണമുണ്ടെങ്കിൽ സിബിഐ അന്വേഷണത്തിനെതിരെ നൽകിയ ഹർജി സർക്കാർ പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

2017 ജൂൺ 13 ന് ഈ സർക്കാർ തന്നെ പ്രസിദ്ധീകരിച്ച അസാധാരണ ഗസറ്റ് ഉദ്ധരിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാറിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. വിദേശ സഹായ നിയന്ത്രണ നിയമ ലംഘനമുണ്ടായാൽ സിബിഐ അന്വേഷണമാകാമെന്ന്
സർക്കാർ ഉത്തരവിൽ വ്യക്തമാണ്.

ലൈഫ് മിഷനിൽ വിചിത്ര വാദമാണ് സർക്കാർ കോടതിയിൽ ഉന്നയിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഓർഡിനൻസിലൂടെ സിബിഐ അന്വേഷണം തടയാനായിരുന്നു ആദ്യ ശ്രമം. ഇത് നടക്കില്ലെന്ന് കണ്ടതോടെ സർക്കാർ മറ്റു വഴികൾ തേടിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയും സാന്നിധ്യത്തിലുമായിരുന്നു വടക്കാഞ്ചേരി പദ്ധതിയിലെ ഓരോ നടപടികളെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Story Highlights ‘Government’s stand against CBI probe into Life Mission contrary to government order’; Leader of the Opposition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here