രോഗിയെ പുഴുവരിച്ച സംഭവം: അനിൽകുമാറിന്റെ ബന്ധുക്കളെ ജീവനക്കാർ തെറ്റിദ്ധരിപ്പിച്ചു; ഫോൺ രേഖകൾ 24ന്

hospital employees lied to anil kumar relatives

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. അനിൽകുമാറിന്റെ ബന്ധുക്കളെ ജീവനക്കാർ തെറ്റിദ്ധരിപ്പിച്ചുവെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച ഫോൺ രേഖകൾ ട്വന്റിഫോറിന് ലഭിച്ചു.

രോഗിയുടെ നില തൃപ്തികരമെന്ന് പല തവണ അറിയിച്ചു. ഈ രേഖകളാണ് ട്വന്റിഫോറിന് ലഭിച്ചിരിക്കുന്നത്.

നിലവിൽ ആശുപത്രി ജീവനക്കാർക്കെതിരെ എടുത്ത നടപടിയിൽ തൃപ്തരല്ലെന്ന് അനിൽകുമാറിന്റെ മകൾ ട്വന്റിഫോറിനോട് പറഞ്ഞു.
തെറ്റിദ്ധരിപ്പിച്ചത് മൂന്ന് പേർ മാത്രമല്ലെന്നും കൂടുതൽ പേർക്കെതിരെ നടപടി വേണമെന്നും ബന്ധുക്കൾ ആവശ്യം ഉന്നയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top