രാജ്യത്ത് കൊവിഡ് മരണം ഒരു ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് മരണം ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 79,475 പേർക്ക് രോഗം ബാധിക്കുകയും 1069 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 64,73,544 ആയി.
നിലവിൽ 9,44,996 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, ഇന്നലെ 75628 പേർ രോഗമുക്തരായി.
ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുകളനുസരിച്ച്
മഹാരാഷ്ട്രയിൽ 424 മരണങ്ങളും 15,591 കേസുകളും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ പ്രതിദിന രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യമാണുള്ളത്. കർണാടകയിൽ ഇന്നലെ 8,793 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ 5,595 പേർക്കും.
ഡൽഹിയിൽ ഇന്നലെ 2,920 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
Story Highlights –
Kovid death has crossed one lakh in the country
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.