Advertisement

അതിർത്തി അടച്ച് യോഗി സർക്കാർ; യുപി പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി

October 3, 2020
Google News 2 minutes Read

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹത്‌റാസ് സന്ദർശിക്കുന്നതിന് മുന്നോടിയായി അതിർത്തി അടച്ച് യോഗി സർക്കാർ. ഡൽഹി-നോയിഡ പാതയാണ് സർക്കാർ അടച്ചത്. രാഹുലിനൊപ്പം പോകാനിരുന്ന ഉത്തർപ്രദേശ് പിസിസി അധ്യക്ഷനെ പൊലീസ് വീട്ടുതടങ്കലിലാക്കി.

രാഹുൽ ഗാന്ധിയുടെ സന്ദർശനം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് വിന്യാസം ഒരുക്കി ഹത്‌റാസിലെ ബൂൾഗാർഹി ഗ്രാമത്തിന് പുറത്തായാണ് പൊലീസുകാരെ വിന്യസിച്ചിരിക്കുന്നത്. അതേസമയം, ഹത്‌റാസിലെ കുടുംബത്തെ സന്ദർശിക്കുന്നതിൽ നിന്ന് തന്നെ തടയാൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും കുടുംബത്തെ കണ്ടിരിക്കുമെന്നും രാഹുൽ പറഞ്ഞു. ഹത്‌റാസിലെ പെൺകുട്ടിയോടും കുടുംബത്തോടും യുപി സർക്കാർ സ്വീകരിച്ച നിലപാട് തനിക്ക് സഹിക്കാൻ കഴിയില്ലെന്നും ഒരു യഥാർത്ഥ ഇന്ത്യക്കാരനും ഇത് സഹിക്കരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇത് രണ്ടാം തവണയാണ് രാഹുൽ പെൺകുട്ടിയുടെ കുടുംബത്തെ കാണാനുള്ള ശ്രമം നടത്തുന്നത്. പ്രിയങ്കാ ഗാന്ധിയും രാഹുലിനെ അനുഗമിക്കും.

Story Highlights Hathras gang rape, Uttar pradesh, Rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here