രാജ്യം മുഴുവൻ ഹത്‌റാസ് പെൺകുട്ടിക്കൊപ്പമെന്ന് രാഹുൽ; നീതി ലഭിക്കും വരെ പോരാട്ടമെന്ന് പ്രിയങ്ക

rahul priyanka hathras

രാജ്യം മുഴുവൻ ഹത്‌റാസ് പെൺകുട്ടിക്കൊപ്പം ഉണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അവൾക്ക് നീതി ലഭിക്കാൻ വേണ്ടി രാജ്യം കൂടെയുണ്ട്. കുടുംബത്തോടൊപ്പം ഉണ്ടെന്നും രാഹുലിന്റെ ട്വീറ്റ്. ഒരു ശക്തിക്കും പെൺകുട്ടിയുടെ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാനാകില്ലെന്നും രാഹുൽ പറഞ്ഞു. പെൺകുട്ടിക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധി.

Read Also : രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പോകാന്‍ അനുവദിച്ച് പൊലീസ്

‘ഹത്‌റാസിലെ പീഡിതരായ കുടുംബത്തെ കണ്ട് അവരുടെ വേദന മനസിലാക്കി. ഈ പ്രശ്‌നഭരിതമായ സമയത്ത് ഒപ്പമുണ്ടാകുമെന്ന് അവരോട് പറഞ്ഞു, നീതി ലഭ്യമാക്കും വരെ അവരോടൊപ്പം ഉണ്ടാകുമെന്നും. യുപി സർക്കാർ വിചാരിച്ചാലും ഇനി ഒന്നും അവരുടെ മനസിലുള്ളത് പോലെ നടക്കില്ല. കാരണം തങ്ങളുടെ മകൾക്ക് നീതി നടപ്പിലാക്കാൻ വേണ്ടി രാജ്യം തന്നെ അവളോടൊപ്പമുണ്ട്.’ എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അധീർ രഞ്ജൻ ചൗധരി, രൺദീപ് സിംഗ് സുർജെവാല, കെ സി വേണുഗോപാൽ എന്നിവർ ഉത്തർപ്രദേശിലെ പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സംഘം സന്ദർശിച്ചു. നേരത്തെ ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ ഇരുവരെയും പൊലീസ് തടഞ്ഞിരുന്നു. അതിർത്തിയിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ഇരുവരുടെയും ശ്രമത്തെ പൊലീസ് തടഞ്ഞിരുന്നു.

Story Highlights rahul gandhi, priyanka gandhi, hathras gang rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top