രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പോകാന്‍ അനുവദിച്ച് പൊലീസ്
ഉത്തർപ്രദേശിലെ ഹത്‌റാസിൽ ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ പോകാന്‍ അനുവദിച്ച് പൊലീസ്. അഞ്ച് പേര്‍ക്കാണ് പോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
നേരത്തെ ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയില്‍ രാഹുലിനെ പൊലീസ് തടഞ്ഞിരുന്നു. നേതാക്കൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചുവെന്നും റിപ്പോർട്ടുകൾ. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഇന്ന് ഹത്‌റാസ് സന്ദർശിക്കുമെന്നാണ് വിവരം.
രാഹുലിന്‍റെ സംഘത്തിൽ കോൺഗ്രസ് എംപിമാരും ഉണ്ട്. ഡൽഹി- ഉത്തർ പ്രദേശ് അതിർത്തിയിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ നിരവധി കമ്പനി പൊലീസും.
രാഹുലിന്റെ വാഹനം ഓടിക്കുന്നത് പ്രിയങ്കയാണ്. ഇത് രണ്ടാം തവണയാണ് ഇരുവരും ഹത്‌റാസിലേക്ക് പോകാൻ ശ്രമിക്കുന്നത്. ശശി തരൂരടക്കം ഉള്ള നേതാക്കൾ ഒപ്പമുണ്ട്. രണ്ട് ദിവസം മുൻപ് ഹത്‌റാസ് സന്ദർശിക്കാനുള്ള ഇരുവരുടെയും ശ്രമത്തെ പൊലീസ് തടഞ്ഞിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്താണ് നീക്കിയത്.
അതേസമയം ഉത്തർപ്രദേശ് ഡിജിപി ഹത്‌റാസിലെത്തി. പെൺകുട്ടിയുടെ വസതി സന്ദർശിച്ചു. ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കളെല്ലാം അതിർത്തിയിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. മൂന്ന് കാറുകളിലായാണ് കോണ്‍ഗ്രസ് സംഘത്തിന്‍റെ യാത്ര.
Story Highlights – rahul gandhi, priyanka gandhi, hathras
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here