കൊച്ചിയിൽ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച എസ്‌ഐ അറസ്റ്റിൽ

കൊച്ചിയിൽ പീഡനക്കേസിൽ എസ്‌ഐ അറസ്റ്റിൽ. മുളന്തുരുത്തിയിലാണ് സംഭവം. എറണാകുളം സെൻട്രൽ സ്‌റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് എസ്‌ഐയെ അറസ്റ്റു ചെയ്തത്.

മുപ്പത്തേഴുകാരിയായ യുവതിയാണ് പരാതിക്കാരി. ബാബു മാത്യു ഒരു വർഷത്തിലേറെയായി തന്നെ പീഡിപ്പിച്ചു വരികയാണെന്ന് യുവതി കൊച്ചി ഡിജിപി ജി. പൂങ്കുഴലിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുളന്തുരുത്തി പൊലീസ് കേസെടുത്തിരുന്നു. ഒരു മാസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇതിന് പിന്നാലെ ഒളിവിൽ പോയ എസ്‌ഐ ബാബു മാത്യു മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Story Highlights rape case, SI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top