രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്. ആകെ മരണങ്ങൾ ഇന്ന് ഒരു ലക്ഷം കടക്കുമെന്നാണ് കണക്കുകൾ. മഹാരാഷ്ട്രയിൽ 15,591 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതർ 14,16,513 ആയി. 424 പേർ കൂടി മരിച്ചതോടെ ആകെ മരണം 37,480 ആയി ഉയർന്നു.

കർണാടകയിൽ 24 മണിക്കൂറിനിടെ 8793 പോസിറ്റീവ് കേസുകളും 125 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ആന്ധ്രയിൽ 6555ഉം, ഉത്തർപ്രദേശിൽ 3946ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ ഒക്ടോബർ പതിനഞ്ച് മുതൽ കണ്ടെന്റ്‌മെന്റ് സോണുകൾക്ക് പുറത്ത് മതപരമായ ചടങ്ങുകൾക്ക് അനുമതി നൽകി.

Story Highlights The total number of covid victims in the country has reached 64 lakh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top