Advertisement

ഹത്‌റാസ് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയും ഡിജിപിയും

October 3, 2020
1 minute Read

ഹത്‌റാസ് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവാസ്തിയും ഡിജിപി ഹിതേഷ് ഡന്ദ്ര അവാസ്തിയും. പെൺകുട്ടിയുടെ ബന്ധുക്കളുമായി ഇരുവരും സംസാരിച്ചു. ഹത്‌റാസ് സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയ്യാറായത്.

Read Also :രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പോകാന്‍ അനുവദിച്ച് പൊലീസ്

അതേസമയം, പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള അനുമതി ലഭിച്ചതോടെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ ഹത്‌റാസിലേക്ക് പുറപ്പെട്ടു. ഏറെ നേരത്തേ പ്രതിഷേധങ്ങൾക്കൊടുവിലാണ് അഞ്ച് പേർക്ക് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ അനുമതി നൽകിയത്. രാഹുലിനും പ്രിയങ്കയ്ക്കും പുറമേ കെ. സി വേണുഗോപാൽ, അധീർ രഞ്ജൻ ചൗധരി, ഗുലാംനബി ആസാദ് എന്നിവരാണ് ഹത്‌റാസിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

Story Highlights Hathras gang rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top