Advertisement

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 22 കൊവിഡ് മരണം; ആകെ മരണം 813 ആയി

October 3, 2020
Google News 1 minute Read
covid death

സംസ്ഥാനത്ത് കൊവിഡ് മൂലം ഇന്ന് സ്ഥിരീകരിച്ചത് 22 മരണം. ഇതോടെ ആകെ മരണം 813 ആയി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താകുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.

തിരുവന്തപുരം നെടുമങ്ങാട് സ്വദേശി രാജൻ (47), കിളിമാനൂർ സ്വദേശി മൂസ കുഞ്ഞ് (72), കമലേശ്വരം സ്വദേശിനി വത്സല (64), വാമനാപുരം സ്വദേശി രഘുനന്ദൻ (60), നെല്ലുവിള സ്വദേശി ദേവരാജൻ (56), അമ്പലത്തിൻകര സ്വദേശിനി വസന്തകുമാരി (73), വള്ളക്കടവ് സ്വദേശി ബോണിഫേസ് ആൾബർട്ട് (68), അഞ്ചുതെങ്ങ് സ്വദേശി മോസസ് (58), ഇടുക്കി കട്ടപ്പന സ്വദേശി കെ.സി. ജോർജ് (75), തൃശൂർ വെമ്പല്ലൂർ സ്വദേശി അബ്ദു (64), കോഴിക്കോട് താഴം സ്വദേശി കോയക്കുട്ടി (73), കോഴിക്കോട് സ്വദേശിനി ജയപ്രകാശിനി (70), ചാലിയം സ്വദേശി അഷ്റഫ് (49), അരക്കിനാർ സ്വദേശി അഹമ്മദ് കോയ (74), പയ്യോളി സ്വദേശി ഗംഗാധരൻ (78), കണ്ണൂർ തളിപ്പറമ്പ് സ്വദേശി പി.സി. ജോസ് (56), രാമൻതളി സ്വദേശി പി. സുധാകരൻ (65), അയിക്കര സ്വദേശി അജേഷ് കുമാർ (40), അലവിൽ സ്വദേശിനി സുമതി (67), ചന്ദനക്കാംപാറ പി.വി. ചന്ദ്രൻ (68), എടയന്നൂർ സ്വദേശി ഭാസ്‌കരൻ (75), കാസർഗോഡ് മുട്ടത്തൊടി സ്വദേശിനി മറിയുമ്മ (67), എന്നിവരാണ് മരണമടഞ്ഞത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂർ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂർ 423, കോട്ടയം 342, പത്തനംതിട്ട 296, കാസർഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്.

Story Highlights Covid death, Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here