ഉത്തർപ്രദേശിൽ വീണ്ടും ക്രൂരത; നാല് വയസുകാരിയെ ബന്ധു പീഡിപ്പിച്ചു

pangod lady raped multiple times says FRI

ഉത്തർപ്രദേശിൽ നിന്ന് വീണ്ടും പീഡന വാർത്ത. നാല് വയസുകാരിയെ ബന്ധു പീഡിപ്പിച്ചു. അലിഗഡിലാണ് സംഭവം.

പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അലിഗഡ് റൂറൽ എസ്പി ശുഭം പട്ടേൽ പറഞ്ഞു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രതിയെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

ഹത്‌റാസിൽ 20കാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ പതിനാലുകാരിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Story Highlights Uttarpradeh, rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top