എറണാകുളത്ത് ഇന്ന് 952 പേർക്ക് കൊവിഡ്

എറണാകുളം ജില്ലയിൽ ഇന്ന് 952 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയ പത്ത് പേർക്ക് രോഗമുണ്ട്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 819 പേരാണ്. രോഗത്തിന്റെ ഉറവിടമറിയാത്തവർ 109 പേരുണ്ട്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ 14 പേരാണ്. ഇന്ന് 404 പേർ രോഗമുക്തി നേടി. ഇതിൽ 400 പേർ എറണാകുളം ജില്ലക്കാരും നാല് പേർ മറ്റ് ജില്ലക്കാരുമാണ്.
Read Also :എറണാകുളത്ത് ഇന്ന് 925 പേര്‍ക്ക് കൊവിഡ്; 759 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
ഇന്ന് 1762 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1320 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26653 ആണ്. ഇതിൽ 24814 പേർ വീടുകളിലും 153 പേർ കൊവിഡ് കെയർ സെന്ററുകളിലും 1686 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10489 ആണ്.
ഇന്ന് ജില്ലയിൽ നിന്ന് കൊവിഡ് പരിശോധനയുടെ ഭാഗമായി 1379 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1560 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1257 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
അതേസമയം കേരളത്തിൽ ഇന്ന് 8553 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂർ 793, മലപ്പുറം 792, കണ്ണൂർ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസർഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlights – ernakulam, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here