തൃശൂര്‍ ജില്ലയില്‍ 793 പേര്‍ക്ക് കൂടി കൊവിഡ്; 260 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍ ജില്ലയിലെ 793 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 260 പേര്‍ രോഗമുക്തരായി. ഇതോടെ
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7278 ആയി. തൃശൂര്‍ സ്വദേശികളായ 154 പേരാണ് മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16638 ആണ്. 9223 പേരാണ് ആകെ രോഗമുക്തി നേടിയത്.

789 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7 പേരുടെ ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 8 ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും വിദേശത്തുനിന്നു വന്ന 3 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന ഒരാള്‍ക്കും ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു.

ജില്ലയില്‍ കൊവിഡ് ബാധിതരായ 3715 പേരാണ് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നത്. 10588 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 342 പേരേയാണ് ഇന്ന് ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചത്. ഞായറാഴ്ച 3248 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3874 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 170147 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Story Highlights covid 19, coronavirus, Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top