നിരവധി കേസുകളിൽ പ്രതിയായ യുവാവ് കുത്തേറ്റ് മരിച്ചു

നിരവധി കേസുകളിൽ പ്രതിയായ യുവാവ് കുത്തേറ്റ് മരിച്ചു. നെടുമ്പാശേരിയിലാണ് സംഭവം. അങ്കമാലി സ്വദേശി ജിസ്‌മോൻ ആണ് മരിച്ചത്. കയ്യാലപ്പടിയിൽ വച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

കഞ്ചാവ് കച്ചവടത്തിലെ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപ്പെടുത്തിയ ആളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ജിസ്‌മോന്റെ മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കഞ്ചാവ് കടത്ത്, വാഹന മോഷണക്കേസുകളിൽ പ്രതിയായ ജിസ് മോൻ മൂന്ന് മാസം മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

Story Highlights Stabbed to death, Nedumbassery, Criminal case accuse

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top