വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു; പ്രതിയായ സുഹൃത്ത് ഒളിവിൽ

doctor killed thrissur

സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശിനി ഡോ. സോന ജോസാണ് മരിച്ചത്.

കഴിഞ്ഞ സെപ്തംബർ 28നാണ് സോനയ്ക്ക് കുത്തേറ്റത്. സുഹൃത്തും ബിസിനസ് പാർട്ണറുമായ പാവറട്ടി സ്വദേശി മഹേഷ് ആണ് സോനയെ കുത്തിയത്. കുട്ടനെല്ലൂരിൽ ഡെന്റൽ ക്ലിനിക്ക് നടത്തുകയായിരുന്നു ഇരുവരും. മഹേഷ് ഒളിവിലാണ്.

Read Also : നിരവധി കേസുകളിൽ പ്രതിയായ യുവാവ് കുത്തേറ്റ് മരിച്ചു

മഹേഷുമായി ഉണ്ടായ സാമ്പത്തിക ഇടപാടുകളെ തുടർന്ന് സോന പൊലീസിന് പരാതി നൽകിയിരുന്നു. ഇതറിഞ്ഞെത്തിയ മഹേഷ് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ മുൻപിൽ വച്ചാണ് മഹേഷ് സോനയെ കുത്തി പരുക്കേൽപ്പിച്ചത്. വിവാഹ ബന്ധം വേർപിരിഞ്ഞ് കഴിയുന്ന ഡോക്ടർ രണ്ട് വർഷമായി മഹേഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്.

Story Highlights doctor killed by friend in thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top