കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് പരുക്കേറ്റ ഉദ്യോഗസ്ഥർ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്

കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് പരക്കേറ്റ ഉദ്യോഗസ്ഥർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുനിൽ കുമാർ, രാജീവ് ഝാ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.

പരിശീലന പറക്കലിനിടെ ബി.ഒ.ടി പാലത്തിന് സമീപത്താണ് അപകടം നടന്നത്. ഒഴിഞ്ഞ ഭാഗത്തെ റോഡിലേക്ക് ഗ്ലൈഡർ തകർന്ന് വീഴുകയായിരുന്നു. പരുക്കേറ്റ ഉദ്യോഗസ്ഥരെ ഐഎൻഎസ് സഞ്ജീവനിയിലേക്ക് മാറ്റിയിരുന്നു. ചികിത്സ നൽകുന്നതിനിടെയാണ് മരണം സംഭവിച്ചത്. അപകടത്തിൽ നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടു.

Story Highlights Navy, Glider crash

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top