ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോണൾഡ് ട്രംപ്

ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി അമേരിക്കൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആശുപത്രിയിൽ എത്തിയപ്പോഴുള്ളതിനെക്കാൾ ഒരുപാട് മെച്ചപ്പെട്ടു. വരും ദിവസങ്ങൾ നിർണായകമാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് ഉടൻ തിരിച്ചെത്തുമെന്നും ട്രംപ് പറഞ്ഞ്. ട്രംപിന്റെ ആരോഗ്യനിലയിൽ വൈറ്റ് ഹൗസ് ആശങ്ക പ്രടകിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ഡോണൾഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചത്. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തേ ട്രംപിന്റെ ഉപദേശക ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story Highlights Donald trump, Covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top