കൊവിഡ് വ്യാപനം രൂക്ഷം; മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ

മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകളെ നിയമിക്കാനും ധാരണയായിട്ടുണ്ട്.
Read Also : ലോകത്ത് പത്തിൽ ഒരാൾ കൊവിഡ് ബാധിതനെന്ന് ലോകാരോഗ്യ സംഘടന
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനാണ് ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിൽ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകളെ നിയമിക്കാനാണ് തീരുമാനം. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിലും 12 മുനിസിപ്പാലിറ്റികളിലും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകളുടെ പ്രവർത്തനമുണ്ടാകും. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച് വരികയാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചതായി ജില്ലാ കലകടർ കെ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
താലൂക്ക് തിരിച്ച് അഞ്ച് സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 50 ഓളം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത്. ആദ്യം താക്കീത് നൽകുകയും ആവർത്തിച്ചാൽ ലൈസൻസ് തന്നെ റദ്ദാക്കുകയുമാണ് ചെയ്യുന്നത്.
Story Highlights – Covid strict restrictions in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here