ഡോക്ടർമാരുടെ സമരം പിൻവലിച്ചു; സസ്‌പെൻഷൻ നടപടി പുനഃപരിശോധിക്കുമെന്ന് ഉറപ്പ് നൽകി ആരോഗ്യമന്ത്രി

ഡോക്ടർമാരുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ നടത്തിയ ചർച്ച വിജയം. ഒപി ബഹിഷ്‌കരണവും റിലേ സത്യാഗ്രഹവും ഡോക്ടർമാർ പിൻവലിച്ചു. മെഡിക്കൽ കോളജിൽ രോഗിയുടെ ദേഹത്ത് പുഴുവരിച്ച സംഭവത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇത് കാരണമായിരുന്നു ഡോക്ടർമാർ സമരം ചെയ്തിരുന്നത്. സമരം പിൻവലിച്ചെന്ന് കെജിഎംസിടിഎ വ്യക്തമാക്കി.
ലോകത്തിന് തന്നെ മാതൃകയാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പും പ്രവർത്തകരുമെന്ന് മന്ത്രി. എല്ലാവരും ചെയ്യുന്നത് മഹാത്യാഗമാണെന്നും ഇരട്ടി ജോലിയാണ് എല്ലാവരും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങൾ മുൻനിർത്തി കേരളത്തിന്റെ ആരോഗ്യ വകുപ്പ് ആകെ പുഴുക്കുത്തേറ്റിരിക്കുന്നു എന്ന് പറയാൻ മടിക്കാത്ത ചിലരുണ്ടെന്നും അത് സങ്കടകരമാണെന്നും മന്ത്രി.
അന്ന് രോഗിയുടെ മുറിവ് അന്ന് വൃത്തിയാക്കാൻ സാധിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഡിഎംഇ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടിയെടുക്കും. സസ്‌പെൻഷൻ നടപടി പുനഃപരിശോധിക്കും. ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി. ചില വാർത്തകൾ നൽകിയ മാധ്യമങ്ങളെയും മന്ത്രി വിമർശിച്ചു.
Story Highlights – doctors strike, k k shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here