ജിഎസ്ടി നഷ്ടപരിഹാര സെസ് ഉടൻ വിതരണം ചെയ്യും; നിർമലാ സീതാരാമൻ

സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാര കുടിശിക നൽകാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദേശത്തിൽ ജിഎസ്ടി കൗൺസിലിൽ സമവായമായില്ല. അതേസമയം, ഈ വർഷം ഇതുവരെ ജിഎസ്ടി നഷ്ടപരിഹാര സെസ് ആയി പിരിച്ച 20,000 കോടി
തിങ്കളാഴ്ച തന്നെ നൽകാൻ തീരുമാനമായി.
തുക സംസ്ഥാനങ്ങൾക്ക് ഉടൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. വരുമാനം ഇടിഞ്ഞ സാഹചര്യത്തിൽ നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടാനും ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു.
ഇന്ന് നടന്ന 42-ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിന് ശേഷമാണ് ജിഎസ്ടി നഷ്ടപരിഹാസ സെസ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് പ്രഖ്യാപനം ധനമന്ത്രി നടത്തിയത്.
അതേസമയം, വരുമാന നഷ്ടം നികത്താൻ 1,10,000 കോടി രൂപ റിസർവ് ബാങ്ക് വഴി കടമെടുക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശത്തെ കേരളം അടക്കം 21 സംസ്ഥാനങ്ങൾ പിന്തുണച്ചു. ഇതിനിടെ വോട്ടെടുപ്പ് വോണമെന്ന ആവശ്യവും ഉയർന്നു. പ്രതിസന്ധി പരിഹരിക്കാൻ ഈ മാസം 12 ന് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.
Story Highlights – GST compensation cess to be issued soon; Nirmala Sitharaman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here