Advertisement

ആർഎൽവി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തിൽ വിശദീകരണം തേടി മന്ത്രി എ.കെ ബാലൻ

October 5, 2020
3 minutes Read

കേരള സംഗീത നാടക അക്കാദമി നടത്തുന്ന സർഗഭൂമിക പരിപാടിയിൽ ആർഎൽവി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തിൽ അക്കാദമിയോട് വിശദീകരണം തേടി മന്ത്രി എ.കെ ബാലൻ. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ സാംസ്‌കാരിക വകുപ്പ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി.

മോഹിനിയാട്ടം അവതരിപ്പിക്കാൻ രാമകൃഷ്ണൻ അക്കാദമിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷ 1900-ാം നമ്പരായി തപാലിൽ ചേർത്ത് ഫയലിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ, നൃത്ത വിഭാഗത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നതിൽ നിലവിൽ തീരുമാനമായിട്ടില്ല. രാമകൃഷ്ണന്റെ പ്രാഗത്ഭ്യത്തെ പൊതു സമൂഹം അംഗീകരിച്ചതാണ്. അതുകൊണ്ട് തന്നെ രാമകൃഷ്ണനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തന്നെയായിരിക്കും ഗവൺമെന്റ് സ്വീകരിക്കുക എന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലൻ അറിയിച്ചു.

Story Highlights Minister AK Balan sought an explanation from the academy in the incident where RLV Ramakrishnan was denied the opportunity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top