ശമ്പളം മാറ്റിവയ്ക്കുന്നത് സമവായമുണ്ടായശേഷം മാത്രം; നിലപാടില്‍ അയവു വരുത്തി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളം മാറ്റിവയ്ക്കുന്നതു സമവായമുണ്ടായശേഷം മാത്രം മതിയെന്ന് സര്‍ക്കാര്‍. ഏകപക്ഷീയമായ തീരുമാനമെടുക്കേണ്ടെന്നും ധൃതി വേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിഷേധം ശക്തമായതോടെയാണു സര്‍ക്കാര്‍ നിലപാടില്‍ അയവു വരുത്തിയത്. ജീവനക്കാരുടെ സംഘടനകളുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും.
സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ശമ്പളം മാറ്റിവയ്ക്കല്‍ ആറു മാസത്തേക്ക് കൂടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഭരണാനുകൂല സംഘടനകളുള്‍പ്പെടെ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ധനമന്ത്രി രണ്ടുതവണ ചര്‍ച്ച നടത്തിയിരുന്നു. ഭരണാനുകൂല സംഘടനകള്‍ അനുകൂല നിലപാടെടുത്തെങ്കിലും പ്രതിപക്ഷ സംഘടനകള്‍ പണിമുടക്കിലേക്ക് പോകുമെന്ന് വ്യക്തമാക്കിയിരുന്നു. വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചെങ്കിലും ധനമന്ത്രി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നതിനാല്‍ ഇതു നടന്നില്ല.
ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം മാറ്റിവയ്ക്കുന്നതിനെതിരെ ഡോക്ടര്‍മാര്‍ അടക്കമുള്ളവരും രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് ജീവനക്കാരെ പിണക്കി തിടുക്കത്തില്‍ ശമ്പളം മാറ്റിവയ്ക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. സമവായമുണ്ടായ ശേഷം മാത്രം ശമ്പളം മാറ്റിവച്ചാല്‍ മതിയെന്നാണ് തീരുമാനം. ഏകപക്ഷീയമായ നടപടിയുണ്ടാകില്ല. ജീവനക്കാരുടെ സംഘടനകളുമായി ധനമന്ത്രി ഡോ.തോമസ് ഐസക് വീണ്ടും ചര്‍ച്ച നടത്തും.
Story Highlights – Salary defer only after consensus; The government relaxed its stance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here