സുദർശൻ ടിവിയുടെ പരിപാടിയിൽ മന്ത്രിതല സമിതി മാറ്റങ്ങൾ നിർദേശിച്ചതായി കേന്ദ്രസർക്കാർ

സുദർശൻ ടിവിയുടെ യുപിഎസ്‌സി ജിഹാദ് പരിപാടിയിൽ മന്ത്രിതല സമിതി മാറ്റങ്ങൾ നിർദേശിച്ചുവെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. സമിതിയുടെ ശുപാർശകൾ നടപ്പാക്കാൻ സുദർശൻ ടിവിക്ക് അവസരം നൽകണം. വാർത്താവിതരണ മന്ത്രാലയത്തിന് ചാനലിന്റെ ഭാഗം കേൾക്കണമെന്നും കേന്ദ്രം അറിയിച്ചു.

തുടർന്ന് സുദർശൻ ടി.വിക്കെതിരെയുള്ള ഹർജികൾ ഈമാസം 26ന് പരിഗണിക്കാനായി മാറ്റി. ഒരു പ്രത്യേക സമുദായം ബ്യൂറോക്രസിയിലേക്ക് നുഴഞ്ഞുക്കയറുന്നുവെന്ന മട്ടിലാണ് സുദർശൻ ടിവിയുടെ പരിപാടിയെന്നും, പ്രകോപനമുണ്ടാക്കുന്ന രീതിയിലാണ് അവതരണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേരത്തെ നിരീക്ഷിച്ചിരുന്നു

Story Highlights The central government has said that the ministerial committee has suggested changes in Sudarshan TV’s program

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top