Advertisement

കൊവിഡ് ബാധിതനായി ട്രംപ് മരിക്കണമെന്ന് ട്വീറ്റുകൾ; നടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ

October 5, 2020
Google News 10 minutes Read

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യക്കും കൊവിഡ്-19 സ്ഥിരീകരിച്ചതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. ചിലർ ട്രംപിന്റെ അസുഖം ഭേദമായി എത്രയും പെട്ടെന്ന് മടങ്ങി വരട്ടെയെന്ന് ആശംസിക്കുമ്പോൾ മറ്റു ചിലർ പറയുന്നതാകട്ടെ കൊറോണ ബാധിച്ച് മരിക്കണമെന്നാണ്. എന്നാൽ, ഇത്തരം പരസ്യ പ്രഖ്യാപനവുമായി രംഗത്ത് വന്നവർക്കെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ് ട്വിറ്റർ.

ഇത്തരം സന്ദേശങ്ങൾ ട്വിറ്ററിന്റെ നിയമങ്ങൾക്ക് എതിരാണെന്നും
ട്രംപ് കൊവിഡ് ബാധിതനായി മരിക്കട്ടെ എന്ന് ട്വീറ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിയില്ലെന്നും അങ്ങനെ ആഗ്രഹിച്ച് ട്വീറ്റ് ചെയ്യുന്നവരെ നീക്കം ചെയ്യുമെന്നാണ് ട്വിറ്റർ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, ഇത്തരം ഓരോ ട്വീറ്റിനെതിരെയും നടപടിയെടുക്കുകയല്ല പകരം, ഒട്ടോമാറ്റിക് സംവിധാനത്തിലൂടെയല്ലാതെ വ്യക്തമായ ഉദ്ദേശത്തോടെ ആഹ്വാനം നടത്തുന്നവയോ ലോകത്ത് അപകടമുണ്ടാക്കുകയോ ചെയ്യുന്ന ട്വീറ്റുകൾ നീക്കം ചെയ്യാനാണ് തയാറെടുക്കുന്നത്.

Story Highlights Tweets that Trump should die because of Kovid; Twitter says action will be taken

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here