യുഎഇയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ആയിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍

യുഎഇയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ആയിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍. ഇന്ന് 1041 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി രാജ്യത്തു പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകള്‍ ആയിരത്തിനു മുകളില്‍ ആണ്. ഇന്നലെ ആണ് ഏറ്റവും ഉയര്‍ന്ന കണക്കു രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം 98801 ആയി.
കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ കൊവിഡ് മരണങ്ങള് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത് വരെ രാജ്യത്തു കൊവിഡ് ബാധിച്ചു 426 പേരാണ് മരിച്ചത്. 1001 പേര് സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു . രോഗ മുക്തിനേടിയവരുടെ എണ്ണം 88123 ആയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 10252 പേരാണ് കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത് . കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ 108906 പരിശോധനകള്‍ ആണ് രാജ്യത്തു നടത്തിയത്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ ആണ് അധികൃതര്‍ സ്വീകരിക്കുന്നത്.
Story Highlights – uae covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here