Advertisement

111 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ

October 6, 2020
Google News 1 minute Read
health workers covid

111 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്. കണ്ണൂർ 32, തിരുവനന്തപുരം 16, പത്തനംതിട്ട 13, തൃശൂർ 12, എറണാകുളം 11, കോഴിക്കോട് 8, മലപ്പുറം, കാസർഗോഡ് 5 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.

Read Also : എല്ലാ ജില്ലകളിലും കൊവിഡ് ലക്ഷണമുള്ളവരെ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും നടപടി: മുഖ്യമന്ത്രി

അതേസമയം സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 25 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത 640 പേരുണ്ട്. ഇരുപത്തിനാല് മണിക്കൂറിനിടെ 60494 സാമ്പിളുകളാണ് പരിശോധിച്ചത്. 4981 പേരാണ് ഇന്ന് രോഗമുക്തരായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 54 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 146 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4981 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 850, കൊല്ലം 485, പത്തനംതിട്ട 180, ആലപ്പുഴ 302, കോട്ടയം 361, ഇടുക്കി 86, എറണാകുളം 337, തൃശൂർ 380, പാലക്കാട് 276, മലപ്പുറം 541, കോഴിക്കോട് 628, വയനാട് 102, കണ്ണൂർ 251, കാസർഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 87,738 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,54,092 പേർ ഇതുവരെ കൊവിഡിൽ നിന്ന് മുക്തി നേടി.

Story Highlights covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here