എല്ലാ ജില്ലകളിലും കൊവിഡ് ലക്ഷണമുള്ളവരെ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും നടപടി: മുഖ്യമന്ത്രി

എല്ലാ ജില്ലകളിലും കൊവിഡ് ലക്ഷണമുള്ള ആളുകളെ പരമാവധി കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ കേസ് പെര്‍ മില്ല്യണ്‍ കഴിഞ്ഞയാഴ്ച വര്‍ധിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ ഡബിളിംഗ് റേറ്റ് കുറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നടപടി. അതോടൊപ്പം മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാരും ജനങ്ങളും ഒരുപോലെ ഉയര്‍ത്തിയ മികച്ച ജാഗ്രതയുടെ ഫലമായി വ്യാപനം വലിയ തോതില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഏറ്റവും ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായിരുന്നു നമ്മുടേത്. കഴിഞ്ഞ കുറച്ച് നാളുകളില്‍ രോഗവ്യാപനം വര്‍ധിച്ചിട്ടുപോലും ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ മെച്ചപ്പെട്ട നിലയിലാണ്. ടെസ്റ്റ് പെര്‍ മില്ല്യണ്‍ ദേശീയ തലത്തില്‍ 77054 ആണ്. കേരളത്തില്‍ അത് 92788 ആണ്.
ദേശീയ തലത്തില്‍ 10 ലക്ഷത്തില്‍ 99 ആളുകളാണ് മരിച്ചത്. കേരളത്തില്‍ അത് 24.5 ആണ്. കേസ് ഫെറ്റാലിറ്റി റേറ്റിന്റെ ദേശീയ ശരാശരി 1.55 ആണ്. കേരളത്തില്‍ അത് 0.36 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ദേശീയ തലത്തില്‍ 8.3 ശതമാനം ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 7.2 ശതമാനമാണ്. ഇങ്ങനെ കണക്കുകള്‍ നോക്കിയാല്‍ ഇതുവരെ കാണിച്ച ജാഗ്രതയും സ്വീകരിച്ച നടപടികളും വെറുതെയായില്ല എന്ന് മനസിലാക്കാനാകും.
അതുകൊണ്ടുതന്നെ ജാഗ്രത കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോയെ തീരൂ. ജാഗ്രതക്കുറവ് സമൂഹത്തില്‍ ഉണ്ടാകുന്നതിന്റെ ഭാഗമായി രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണ് കുറച്ച് ദിവസങ്ങളായി ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – covid symptoms, cm pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here