ബംഗളൂരു ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

Bineesh Kodiyeri will be questioned by the Enforcement Directorate today

ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. കേസില്‍ അറസ്റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുളള പണമിടപാടുകള്‍, ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ ബീ ക്യാപിറ്റല്‍സ് ഫോറെക്സ് ട്രേഡിംഗ് കമ്പനിയുടെ സാമ്പത്തിക സ്രോതസ് എന്നീ കാര്യങ്ങളിലാണ് പ്രധാനമായും ഇഡി വ്യക്തത തേടുക.

രാവിലെ 11 മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. ഇന്നലെ ഉച്ചയോടെ തന്നെ ബിനീഷ് സഹോദരന്‍ ബിനോയിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ബംഗളൂരുവില്‍ എത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനാണ് ഇഡി ബിനീഷിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ബിനീഷിനെതിരായ ഇഡിയുടെ നടപടി. 2015ല്‍ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കി സഹായിച്ചെന്ന് അനൂപ് മൊഴി നല്‍കിയിരുന്നു.

Story Highlights Bineesh Kodiyeri will be questioned by the Enforcement Directorate today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top