സ്വർണ വിലയിൽ വർധന; പവന് 360 രൂപകൂടി

gold rate increased by 360 Rs

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 360 രൂപകൂടി 37,480 ലെത്തി. 4685 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ 37,120 രൂപയായിരുന്നു പവന്റെ വില.

ആഗോള വിപണിയിൽ ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന് 1,912.49 ഡോളർ നിലവാരത്തിലാണ് വ്യപാരം നടക്കുന്നത്. രണ്ടാഴ്ചയിലെ ഉയർന്ന നിലവാരവായ 1,918.36 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നശേഷമാണ് വില ഇപ്പോൾ കുറഞ്ഞിരിക്കുന്നത്.

എംസിഎക്സിൽ 10 ഗ്രാം തനിത്തങ്കത്തിന് 50,550 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Story Highlights gold rate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top