ഇന്ത്യയുടെ ഓസീസ് പര്യടനത്തിൽ ഡേനൈറ്റ് ടെസ്റ്റും; പര്യടനം നവംബറിൽ ആരംഭിക്കും

ഇന്ത്യയുടെ ഓസീസ് പര്യടനം നവംബറിൽ ആരംഭിക്കും. പര്യടനത്തിൽ പിങ്ക് ബോൾ ടെസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് ടെസ്റ്റുകളാണ് പര്യടനത്തിൽ ഉള്ളത്. മൂന്ന് വീതം ഏകദിനങ്ങളും ടി-20കളും പര്യടനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് മാസത്തിലധികം നീളുന്ന പര്യടനത്തിനാണ് ഡിസംബറിൽ തുടക്കമാവുക. അഡലെയ്ഡിലാണ് ഡേനൈറ്റ് ടെസ്റ്റ് നടക്കുക. ഡിസംബർ 17 മുതൽ 21 വരെ നീളുന്ന ആദ്യ ടെസ്റ്റിനു ശേഷം മെൽബണിൽ ബോക്സിംഗ് ഡേ ടെസ്റ്റ് നടക്കും. ഡിസംബർ 26 മുതൽ 30 വരെയാണ് മത്സരം നടക്കുക. പിന്നീട് സിഡ്നിയിൽ ജനുവരി 7 മുതൽ 11 വരെയും ബ്രിസ്ബേനിൽ 15 മുതൽ 19 വരെയും മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകൾ നടക്കും.
ഐപിഎലിനു ശേഷം യുഎഇയിൽ നിന്ന് ഇന്ത്യൻ താരങ്ങൾ നേരെ ഓസ്ട്രേലിയയിലേക്ക് തിരിക്കും. നവംബർ 25-30 തിയതികളിൽ ഏകദിനങ്ങളും ഡിസംബർ 4-8 തിയതികളിൽ ടി-20കളും നടക്കുമെന്നും സൂചനയുണ്ട്.
Story Highlights – India tour of australia begins in november
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here