Advertisement

കോഴിക്കോട് 736 പേർക്ക് കൊവിഡ്; പത്തനംതിട്ടയിൽ 330 പേർക്ക് കൊവിഡ്

October 6, 2020
Google News 1 minute Read
Kozhikode pathanamthitta covid update

കോഴിക്കോട് ജില്ലയില്‍ ഇന്ന് 736 പേർക്ക് കൊവിഡ്. 690 പേർക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. 33 പേരുടെ രോഗഉറവിടം വ്യക്തമല്ല. 23 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9,933 ആണ്. കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 290. ജില്ലയിൽ 13 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി നിലവിൽ വന്നു.

Read Also : തിരുവനന്തപുരത്ത് 989 പേർക്ക് കൊവിഡ്; 892 പേരും സമ്പർക്ക രോഗികൾ

പത്തനംതിട്ട ജില്ലയിൽ 13 ആരോഗ്യപ്രവർത്തകരുൾപ്പെടെ 330 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശത്ത് നിന്നും 34 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 286 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇതിൽ 26 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 180 പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. 2614 പേരാണ് ഇപ്പോൾ ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.

Story Highlights Kozhikode and pathanamthitta covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here