പ്രമാണം

..
-/ ലെവിന്‍ സിബി/ കവിത
തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ് ലേഖകന്‍.
ചുടലയില്‍ നിന്നൊന്നു തിരികെ നടക്കേണം,
പലതുണ്ട് കാരണം പഠിക്കേണം മാനുഷര്‍.
അജയ്യനായ് തീര്‍ന്നെന്ന അറിവില്ലാ ധാരണ
ചുവടെ പിഴുതൊരാ സമയമീ വേളയില്‍.
തിരക്കൊന്ന് വഴിവെട്ടി , വഴിമുട്ടി ജീവിതം
തിരിച്ചറിവാകേണം തിരക്കില്ലാ കാലത്ത്.
‘ഇരുട്ടില്‍ കുരുത്തു നാം ,ഇരുട്ടില്‍ വളര്‍ന്നു നാം
അമ്മതന്‍ ഉള്ളിലെ ജീവന്റെ കണികയായ്.
ഒറ്റക്കിരുന്നു നാം ,ഒട്ടിയിരുന്നു നാം
തെല്ലൊരു പരിഭവമൊന്നുമില്ലാതെ
മാസമോ പത്താണ് ഇരുട്ടില്‍ വസിച്ചത്
നുകര്‍ന്നതു അറിവാണ് ,ക്ഷമയുടെ വിലയാണ് ‘.
എന്തായിരുന്നു നാം ,ഏതായിരുന്നു നാം
വിസ്മരിക്കരുതെന്നു ഓര്‍മ്മയിലാകണം.
ശീലങ്ങളൊക്കെ നാം പാടെ മറക്കേണം
കൈവശമാക്കണം സുസ്ഥിര ജീവിതം.
സ്‌നേഹമാണഖിലം കരുതലാണഖിലം
കരുണാര്‍ദ്രമാക്കണം സാഹോദര്യം.
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – pramanam poem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here