കൊവിഡ് രോഗിയേ പുഴുവരിച്ച സംഭവം; സസ്‌പെന്‍ഷന്‍ വിഷയത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും

trivandrum medical college

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയേ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം. സംഭവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തന്നെ ആരോഗ്യവകുപ്പ് മന്ത്രിക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കൈമാറിയിരുന്നു.

കൊവിഡ് നോഡല്‍ ഓഫീസര്‍ അരുണയടക്കം മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാവും ആരോഗ്യവകുപ്പ് ശ്രമിക്കുക. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ കുറവ് നികത്തുന്നത് സംബന്ധിച്ച തീരുമാനങ്ങളും ഇന്നുണ്ടായേക്കും. എം.ഇ.ഡിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ നടപടി പുനപരിശോധിക്കാമെന്ന ആരോഗ്യ മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിവന്ന സമരം കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.

Story Highlights covid 19, Government Medical College trivandrum, suspension of health workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top