ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Travancore Titanium scam; high court will be heard petition today

ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാലിന്യ സംസ്‌കരണ പ്ലാന്റിനായി യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്ത വകയില്‍ 120 കോടി രൂപ അഴിമതി നടത്തിയെന്നാണ് പരാതി. നേരത്തെ വിജിലന്‍സ് ശുപാര്‍ശയെ തുടര്‍ന്ന് കേസ് സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ സിബിഐ കേസേറ്റെടുത്തിരുന്നില്ല. തുടര്‍ന്നാണ് മുന്‍ ജീവനക്കാരന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും വി.കെ. ഇബ്രാഹിം കുഞ്ഞ് വ്യവസായ മന്ത്രിയുമായിരുന്ന കാലത്താണ് ടൈറ്റാനിയം അഴിമതി ആരോപണം ഉയരുന്നത്. 86 കോടി രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇന്ന് പരിഗണിക്കും.

Story Highlights Travancore Titanium scam; high court will be heard petition today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top