Advertisement

മലപ്പുറത്ത് 1350 പേർക്ക് കൊവിഡ്; 1224 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

October 7, 2020
1 minute Read
covid

മലപ്പുറത്ത് ഇന്ന് കൊവിഡ് 1350 പേർക്ക്. 743 പേർ രോഗമുക്തി നേടി. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 1224 പേർക്ക് വൈറസ് ബാധയുണ്ടായി. 84 പേർക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്.

2 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 15 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ഇന്ന് 743 പേർ രോഗമുക്തരായതായും ജില്ലാ കളക്ടർ അറിയിച്ചു. ഇവരുൾപ്പെടെ 21,280 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

Read Also : നാല് ജില്ലകളില്‍ 1000 കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍

47,015 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 7,503 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 509 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1,488 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

മറ്റുള്ളവർ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ജില്ലയിൽ നിന്ന് ഇതുവരെ 1,88,936 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 8,235 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.

Story Highlights malappuram, covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top