എൻ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി

center removes ban on n95 mask export

എൻ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെതാണ് നടപടി.

ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി എൻ 95 മാസ്‌കുകളുടെ കയറ്റുമതി നേരത്തെ കേന്ദ്രം പൂർണമായും തടഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ഒരു മാസം 50 ലക്ഷം യൂണിറ്റുകളുടെ കയറ്റുമതിക്കായി അനുമതി നൽകി.

പിന്നീട് എൻ 95 മാസ്‌കുകളുടെയും പിപിഇ കിറ്റുകളുടെയും നിർമാണം രാജ്യത്ത് വൻതോതിൽ വർധിപ്പിച്ചു. ഇതോടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്ന് നിർമാകാക്കൾ കേന്ദ്ര സർക്കാരിനട് അഭ്യർത്ഥിച്ചു. ഇതിന് പിന്നാലെയാണ് പുതിയ തൂരുമാനം.

Story Highlights center removes ban on n95 mask export

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top