Advertisement

രോഗമുക്തിയില്‍ ആശ്വാസദിനം; ഇന്ന് 6161 പേര്‍ കൊവിഡ് മുക്തരായി

October 7, 2020
Google News 2 minutes Read

സംസ്ഥാനത്ത് ഇന്ന് രോഗമുക്തിയില്‍ ആശ്വാസദിനം. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം -820
  • കൊല്ലം -346
  • പത്തനംതിട്ട -222
  • ആലപ്പുഴ -393
  • കോട്ടയം -453
  • ഇടുക്കി -89
  • എറണാകുളം -385
  • തൃശൂര്‍ -320
  • പാലക്കാട് -337
  • മലപ്പുറം -743
  • കോഴിക്കോട് -589
  • വയനാട് -103
  • കണ്ണൂര്‍ -1188
  • കാസര്‍ഗോഡ് -173

ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,60,253 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,38,331 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 29,503 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2922 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story Highlights covid negative kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here