തിരുവനന്തപുരത്ത് ഇന്ന് 1,182 പേര്‍ക്ക് കൊവിഡ്; 1,155 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

trivandrum covid

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,182 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1,155 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ജില്ലയില്‍ 14 പേരുടെ മരണം കൊവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചു.

പെരിങ്ങമല സ്വദേശി മോഹനകുമാര്‍(60), വലിയതുറ സ്വദേശിനി സഫിയ ബീവി(74), വലിയതുറ സ്വദേശി സേവിയര്‍ (90), കൊടുങ്ങാനൂര്‍ സ്വദേശി ശങ്കരന്‍ (74), മുല്ലയ്ക്കല്‍ സ്വദേശി മുരുകപ്പന്‍ ആചാരി (74), വഴയില സ്വദേശിനി ലീല (59), പൂജപ്പുര സ്വദേശിനി ജൈനാമ്മ (66), പൂജപ്പുര സ്വദേശിനി ഫാത്തിമ (65), ഒറ്റശേഖരമംഗലം സ്വദേശി മണിക്കുട്ടന്‍ (47), പയനീര്‍കോണം സ്വദേശി ജയന്‍ (43), തോന്നയ്ക്കല്‍ സ്വദേശിനി ജഗദമ്മ (74), തിരുവനന്തപുരം സ്വദേശി ദാസന്‍ നാടാര്‍ (90), പുതുക്കുറിച്ചി സ്വദേശി കമാലൂദ്ദീന്‍ (70), പൂവച്ചല്‍ സ്വദേശി അഹമ്മദ് ബഷീര്‍ (71) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 516 പേര്‍ സ്ത്രീകളും 666 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 124 പേരും 60 വയസിനു മുകളിലുള്ള 185 പേരുമുണ്ട്. പുതുതായി 3,298 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 30,920 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,611 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,867 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 820 പേര്‍ ഇന്ന് രോഗമുക്തി നേടി.

Story Highlights covid 19, coronavirus, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top