ജലജീവന്‍ മിഷന്‍ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം നാളെ

Jalajeevan Mission state level inauguration tomorrow

സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പില്‍ കുടിവെള്ളമെത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള ജലജീവന്‍ മിഷന്റെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നാളെ വൈകിട്ട് 3.30 ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ചടങ്ങില്‍ ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും.

മന്ത്രിമാരായ എ.സി.മൊയ്തീന്‍, ഡോ.ടി.എം.തോമസ് ഐസക് എന്നിവര്‍ മുഖ്യാതിഥികളാകും. മുഴുവന്‍ ഗ്രാമീണ വീടുകളിലും 2024 ഓടെ കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം നിലവിലുള്ളതും പ്രവര്‍ത്തനം പുരോഗമിക്കുന്നതുമായ കുടിവെള്ള പദ്ധതികളില്‍ നിന്ന് 21.42 ലക്ഷം ഗ്രാമീണ വീടുകളില്‍ കുടിവെള്ളമെത്തിക്കും. 2020-21 ല്‍ ആദ്യഘട്ടത്തില്‍ 716 പഞ്ചായത്തുകളിലായി 16.48 ലക്ഷം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആദ്യഘട്ട പ്രവൃത്തികളുടെ ആകെ പദ്ധതി അടങ്കല്‍ 4343.89 കോടി രൂപയാണ്.

വിവിധ ജില്ലകളില്‍ പ്രാദേശികമായി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.പി.ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരന്‍, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, കെ.ടി. ജലീല്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ബാലന്‍, എ.സി. മൊയ്തീന്‍, സി. രവീന്ദ്രനാഥ്, എം.എം. മണി, വി.എസ്. സുനില്‍കുമാര്‍, ഡോ.ടി.എം. തോമസ് ഐസക്, ജി. സുധാകരന്‍, പി. തിലോത്തമന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ. രാജു, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Story Highlights Jalajeevan Mission state level inauguration tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top