ബേപ്പൂർ സ്വദേശി വൈശാഖിന്റെ കൊലപാതകം; പ്രതി പിടിയിൽ

മലപ്പുറം താനൂരിൽ ആശാരിപണിക്കായെത്തിയ ബേപ്പൂർ സ്വദേശി വൈശാഖിന്റെ കൊലപാതകത്തിൽ പ്രതി പിടിയിൽ. പാലക്കാട് കുമരമ്പുത്തൂർ സ്വദേശി ദിനൂപിനെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വൈശാഖിനെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ചതും പ്രതി ദിനൂപാണ്. മുട്ടുകാലുകൊണ്ട് തൊണ്ടക്കുഴിയിൽ അമർത്തി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. വൈശാഖിന്റെ ആന്തരിക അവയവങ്ങൾക്ക് മാരകമായ പരുക്കേറ്റതായി കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് താനൂരിലെ സ്വകാര്യ തിയേറ്ററിനടുത്തുള്ള കുളത്തിൽ 28കാരനായ വൈശാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടു മുൻപുള്ള രാത്രിയിൽ വൈശാഖും സുഹൃത്തുക്കളും തമ്മിൽ മദ്യപിച്ചിരുന്നു. ഇതേ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു.
Story Highlights – Murder of Beypore native Vaishakh; Defendant arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here