വയോധികന്റെ മുഖത്തടിച്ച എസ്‌ഐക്കെതിരെ ശിക്ഷാ നടപടി

police slaps old man video

ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ വയോധികന്റെ മുഖത്തടിച്ച എസ്‌ഐക്കെതിരെ ശിക്ഷാ നടപടി. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ ഷജീമിനെ തീവ്രപരിശീലനത്തിനായി കുട്ടിക്കാനത്തേക്ക് അയച്ചു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാവും തുടര്‍ നടപടികള്‍. ട്വന്റിഫോര്‍ വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. ഹെല്‍മറ്റില്ലാതെ ബൈക്കിനു പുറകില്‍ യാത്ര ചെയ്തതിനായിരുന്നു ഇന്ന് രാവിലെ പൊലീസിന്റെ ഈ നടപടി.

ദൃശ്യങ്ങള്‍ ട്വന്റിഫോര്‍ പുറത്തുവിട്ടതിന് പിന്നാലെ എസ്‌ഐക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. പിന്നാലെ കൊല്ലം ജില്ലാ റൂറല്‍ എസ്പി ഹരിശങ്കര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ. എസ്പി വിനോദിനാണ് അന്വേഷണച്ചുമതല. അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. പ്രാഥമിക ശിക്ഷാ നടപടി എന്ന നിലയില്‍ എസ്.ഐയെ കെ.എ.പി അഞ്ചാം ബറ്റാലിയന്‍ കുട്ടിക്കാനത്തേക്ക് തീവ്ര പരിശീലനത്തിനായി അയച്ചു. അന്വേഷണ റിപ്പോര്‍ട്ട് കൂടി വന്നശേഷം കേരള പൊലീസ് അക്കാദമി ഡയറക്ടര്‍ കൂടിയായ എഡിജിപി ആകും മറ്റ് ശിക്ഷാനടപടികള്‍ തീരുമാനിക്കുക.

Story Highlights Punishment action against SI for slapping an elderly man

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top